ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
വികസന കാഴ്ചപ്പാട്

ലക്ഷ്യമിടുന്ന മേഖലകൾ

1.കൃഷി ,മത്സ്യബന്ധനം

 മണ്ണ് -ജലസംരക്ഷണം,ജൈവകൃഷി,പ്രോത്സാഹനം,മത്സ്യകൃഷി സംയോജിത നീർത്തട പരിപാലനം, ഭക്ഷ്യോല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കൽ, പരിസ്ഥിതി   സംരക്ഷണം, വനവൽക്കരണം ഭക്ഷ്യവിളകളുടെ വിളവിസ്തൃതി, ഉല്പാദനം , ഉല്പാദനക്ഷമത എന്നിവ വർദ്ധിപ്പിക്കൽ

2. ക്ഷീരവികസനം ,മൃഗസംരക്ഷണം

പാൽ ഉല്പാദനം,മൃഗസമ്പത്ത് വർദ്ധിപ്പിക്കുക, ഹൈടെക് തൊഴുത്ത്,നൂതന പശുപരിപാലനം

3.ആരോഗ്യം

ആർദ്രം മിഷൻ്റെ പരിപാടികളിലൂടെ മാനസിക ശാരീരിക ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കുക.

4.കുടിവെള്ളം ,ശുചിത്വം

എല്ലാ ജനവിഭാഗങ്ങൾക്കും    കുടിവെള്ളം ഉറപ്പാക്കുക.  സാംക്രമികരോഗങ്ങളെ ലഘൂകരിക്കുക, ജൈവ-ഖര മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്ക്കരണം,സമ്പൂർണ്ണ ശുചിത്വം കൈവരിക്കൽ

5.ദാരിദ്ര്യ ലഘൂകരണം

സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് (ലൈഫ്) ലക്ഷ്യം കൈവരിക്കൽ , പിഎംഎവൈ, ലൈഫ്,   ബിപിഎൽ കുടുംബങ്ങൾക്ക് MGNREGS പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴുത്ത് /ആട്ടിൻകൂട്/ കോഴിക്കൂട് തുടങ്ങിയ ജീവിതോപാധികൾ നൽകുക.

6.സാമൂഹ്യ നീതി

ശിശുക്കൾ,വൃദ്ധർ,ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർ,വിവാഹമോചിതർ എന്നിവർക്ക് സമഗ്രവികസനം ,ബാല സൗഹൃദ വിദ്യാഭ്യാസം,ശിശു -വയോജന സൗഹൃദ സമൂഹം

7. പട്ടികജാതി വികസനം

പട്ടികജാതി വിഭാഗക്കാരുടെ സമഗ്രവികസനം, തൊഴിൽ, കുടിവെള്ളം, ഉന്നതികളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുക, പഠന സൗകര്യം മെച്ചപ്പെടുത്തുക.

8.ജൻഡറും വികസനവും,കുട്ടികളുടെ വികസനവും

സ്ത്രീ ശാക്തീകരണം,സ്വയരക്ഷ,സ്വയം പ്രതിരോധം,സ്ത്രീ സൗഹൃദ തൊഴിലിടങ്ങൾ, വനിതാഫിറ്റ്നസ് സെൻ്റർ തുടങ്ങുക.

9.പ്രാദേശിക സാമ്പത്തിക വികസനം

വ്യവസായിക എസ്റ്റേറ്റ് സ്ഥാപിക്കൽ,ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക, വനിതകളുടെ സ്വയം സഹായസംഘങ്ങൾക്ക് തൊഴിൽ സംരംഭങ്ങൾ തുടങ്ങുവാൻ ബാങ്ക് വായ്പ,സബ്സിഡി എന്നിവ നൽകുക.

10. പൊതുമരാമത്ത്

കാർഷിക സേവന പശ്ചാത്തലമേഖലകളുടെ വികസനം, സമഗ്ര വികസനത്തിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ.

11.വിദ്യാഭ്യാസം,കല,സംസ്ക്കാരം

വിദ്യാഭ്യാസ മേഖലയെ പരിപോഷിപ്പിക്കുക, പിന്നോക്ക വിഭാഗക്കാരെ എജുക്കേഷൻ ഫെസിലിറ്റേഷൻ സെൻ്ററിലൂടെ പരിഹാരബോധനം നടത്തി മുഖ്യധാരയിലെത്തിക്കുക.

12.പൊതുഭരണം

പൊതുഭരണസംവിധാനത്തിലൂടെ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി ഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിക്കുക. ടോട്ടൽ ക്വാളിറ്റി മാനേജ്മെൻ്റ്  ഐഎസ്ഒ സർട്ടിഫിക്കേഷൻ തുടർപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക. പ്ലാസ്റ്റിക്-ഖര മാലിന്യ വിമുക്ത ബ്ലോക്ക്.