ഒറ്റ നോട്ടത്തില്‍
കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനമാണ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് .ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും സർക്കാർ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്നതാണ് പ്രധാന ദൗത്യം. അന്തിക്കാട് ,അരിമ്പൂർ, ചാഴൂർ, മണലൂർ , താന്ന്യം എന്നീ ഗ്രാമപഞ്ചായത്തുകൾ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നു.
അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്- പൊതുവിവരങ്ങൾ
ജില്ല : തൃശ്ശൂർ
വിസ്തീർണ്ണം : 96.93 ച.കി.മീ.
ഡിവിഷനുകളുടെ എണ്ണം : 14
ജനസംഖ്യ : 1,45,844
പുരുഷന്മാർ : 69,108
സ്ത്രീകൾ : 76,736
പട്ടികജാതി : 18,951
ജനസാന്ദ്രത : 1,504
സ്ത്രീ പുരുഷ അനുപാതം : 1110
മൊത്തം സാക്ഷരത : 92.52%
സാക്ഷരത (പുരുഷന്മാർ) : 95.94%
സാക്ഷരത (സ്ത്രീകൾ) : 89.5%