ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണമാണ്.
സമ്പൂർണ ഭിന്നശേഷി ലീഗൽ ഗാർഡിയൻഷിപ്പ് നൽകിയ ഇന്ത്യയിലെ ആദ്യ ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 18 വയസ്സു കഴിഞ്ഞ 100 ശതമാനം ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന വ്യക്തികൾക്ക് നിയമപരമായ രക്ഷാകർതൃത്വം നൽകുന്ന (സമ്പൂർണ ഭിന്നശേഷി ലീഗൽ ഗാർഡിയൻഷിപ്പ് ) ആദ്യത്തെ ബ്ലോക്ക് പഞ്ചായത്തായി, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിനെ, 20/02/2024 ന് അരിമ്പൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ബഹു.സാമൂഹ്യ നീതിവകുപ്പ്, ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീമതി.ആർ.ബിന്ദു  പ്രഖ്യാപനം നടത്തുകയും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തിരുന്നു. 

നാഷണൽ ട്രസ്റ്റ് ആക്ടിൻ്റെ പരിധിയിലുള്ള ഇൻ്റലക്ച്വൽ ഡിസബിലിറ്റി ,ഓട്ടിസം സെറിബ്രൽ പാൾസി മൾട്ടിപ്പിൾ ഡിസബിലിറ്റി തുടങ്ങിയ തീവ്ര ഭിന്നശേഷി വെല്ലു വിളികൾ നേരിടുന്ന 18 വയസ്സിന് മുകളിലുള്ള 237 പേർക്കാണ് ലീഗൽ ഗാർഡിയൻഷിപ്പ് നൽകിയത്. നിയമനിർമ്മാണം നടത്തി കാൽ നൂറ്റാണ്ടിനു ശേഷമാണ് ഇന്ത്യയിലാദ്യമായി ഇതു നടപ്പാക്കിയത്.