വിബി – ജി റാം ജി (VB–G RAM G) പദ്ധതി

2026 ജനുവരിയിൽ, MGNREGA (മഹാതമാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം) പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ വികസിതി ഭാരത് - ഗ്യാരണ്ടി ഫോർ റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (ഗ്രാമീൺ ആക്ട്, 2025 (VB-G RAM G) എന്ന പുതിയ നിയമം നടപ്പിലാക്കിയിരിക്കുകയാണ്.

കേവലം ഒരു "തൊഴിലുറപ്പ് പദ്ധതി" എന്നതിലുപരി, 2047-ഓടെ ഇന്ത്യയെ ഓരു വകസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള വകസന കേന്ദ്രീകൃതമായ ഒരു പദ്ധതിയാണിത് എന്ന് ആക്ട് വാഭാവന ചെയ്യുന്നു.

ഗ്രാമീണ മേഖലയിലെ തൊഴിലവസരങ്ങൾ വർധിപ്പിക്കുക, ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനസുരക്ഷ ഉറപ്പാക്കുക, ഗ്രാമപ്രദേശങ്ങളുടെ സമഗ്രവികസനം സാധ്യമാക്കുക എന്നിവ ലക്ഷ്യമിടുന്ന പദ്ധതിയാണ് വി.ബി–ഗ്രാംജി (VB–G RAM G). ഗ്രാമീണ ജനങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനൊപ്പം ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, പ്രകൃതിവിഭവ സംരക്ഷണം, ജലസംരക്ഷണം, ഗ്രാമീണ ആസ്തികളുടെ സൃഷ്ടി എന്നിവയ്ക്കും പദ്ധതി പ്രാധാന്യം നൽകുന്നു. ഗ്രാമീണ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും സുസ്ഥിരമായ ഗ്രാമവികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

പദ്ധതിയുടെ പ്രധാന സവിശേഷതയായി അർഹരായ ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസത്തെ കൂലിത്തൊഴിൽ ഉറപ്പുനൽകുന്നു. ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുകയും ചെയ്യുന്നു. 

നിബന്ധനകളും വ്യവസ്ഥകളും

1. അർഹത: ഗ്രാമീണ കുടുംബങ്ങളിലെ പ്രായപൂർത്തിയായ അംഗങ്ങൾക്ക് അവിദഗ്ധ കായികത്തൊഴിൽ ചെയ്യാൻ സന്നദ്ധരാണെങ്കിൽ പദ്ധതിയിൽ പങ്കാളികളാകാം.

2. തൊഴിൽ ഉറപ്പ്: ഓരോ അർഹമായ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വർഷത്തിൽ പരമാവധി 125 ദിവസത്തെ തൊഴിൽ ഉറപ്പിന് അർഹതയുണ്ട്.

3. രജിസ്ട്രേഷൻ: പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് ഗ്രാമപഞ്ചായത്ത് മുഖേന രജിസ്റ്റർ ചെയ്ത് തൊഴിൽ ഉറപ്പ് കാർഡ് നേടണം.

4. തൊഴിൽ ആവശ്യപ്പെടൽ: രജിസ്റ്റർ ചെയ്ത കുടുംബത്തിലെ അംഗങ്ങൾക്ക് ഗ്രാമപഞ്ചായത്ത് മുഖേനയോ അംഗീകൃത സംവിധാനങ്ങളിലൂടെയോ തൊഴിൽ ആവശ്യപ്പെടാം.

5. തൊഴിൽ ലഭ്യമാക്കൽ: തൊഴിൽ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ച തീയതി മുതൽ 15 ദിവസത്തിനകം തൊഴിൽ ലഭ്യമാക്കേണ്ടതാണ്. അല്ലാത്തപക്ഷം നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി തൊഴിലില്ലായ്മ വേതനത്തിന് അർഹതയുണ്ടാകും.

6. കൂലി വിതരണം: ചെയ്ത ജോലിക്കുള്ള കൂലി നിശ്ചിത നിരക്കിൽ തൊഴിലാളിയുടെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറും.

7. തൊഴിൽസ്ഥലത്തെ സൗകര്യങ്ങൾ: കുടിവെള്ളം, പ്രഥമശുശ്രൂഷ, ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ തുടങ്ങിയവ നിയമപ്രകാരം ഉറപ്പാക്കണം.

8. തൊഴിലുകളുടെ തിരഞ്ഞെടുപ്പ്: ജലസംരക്ഷണം, മണ്ണുസംരക്ഷണം, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, ഉപജീവന ആസ്തികളുടെ സൃഷ്ടി തുടങ്ങിയ അംഗീകൃത പ്രവൃത്തികൾക്ക് മുൻഗണന നൽകും.

9. സുതാര്യത: തൊഴിലാളികളുടെ ഹാജർ, പ്രവൃത്തികളുടെ വിവരങ്ങൾ, ചെലവുകൾ, കൂലി വിതരണം എന്നിവ ബന്ധപ്പെട്ട ചട്ടങ്ങൾക്കനുസരിച്ച് രേഖപ്പെടുത്തുകയും പരിശോധനയ്ക്ക് ലഭ്യമാക്കുകയും വേണം.

10. പരാതി പരിഹാരം: തൊഴിൽ ലഭിക്കാത്തത്, കൂലി വൈകുന്നത്, ഹാജർ രേഖകളിലെ പിഴവുകൾ തുടങ്ങിയ പരാതികൾ ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിക്കാം.

പുതിയ പദ്ധതിയുടെ പ്രധാന സവിശേഷതകൾ (VB–G RAM G)

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്.

  • തൊഴിൽ ദിനങ്ങളുടെ വർദ്ധനവ്
  • 100 ൽ നിന്ന് 125 ദിവസത്തേക്ക് : ഒരു സാമ്പത്തിക വർഷം ഒരു ഗ്രാമീണ കുടുംബത്തിന് നൽകുന്ന തൊഴിൽ ഉറപ്പ് 100 ദിവസത്തിൽ നിന്ന് 125 ദിവസമായി ഉയർത്തി.
  • ഗുണഭോക്താക്കൾ : അവിദഗ്ദ ജോലികൾ ചെയ്യാൻ തയ്യാറുള്ള ഗ്രാമീണ കുടുംബങ്ങളിലെ മുതിർന്ന അംഗങ്ങൾക്കായി ഇത് തുടരുന്നു.

    2. സീസണൽ "പോസ്" (തടസ്സ) കാലയളവ്

  • കൃഷിയുമായി ബന്ധിപ്പിക്കൽ : പ്രധാന വിതയ്ക്കൽ, കൊയ്ത് സമയങ്ങളിൽ പൊതുമരാമത്ത് ജോലികൾക്ക് നിർബന്ധിതമായി 60 ദിവസത്തെ ഇടവേള ഈ നിയമം കൊണ്ടുവരുന്നു.
  • ലക്ഷ്യം : കാർഷിക മേഖലയിൽ തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കാനും സ്വകാരയ കൃഷിയിടങ്ങളിലെ കൂലി വർദ്ധനവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.  

    3. ഫണ്ടിംഗ് രീതിയിലെ മാറ്റം

  • കേന്ദ്ര-സംസ്ഥാന ചെലവ് പങ്കിടൽ : പഴയ പദ്ധതിയിൽ അവിദഗ്ദ തൊഴിലാളികളുടെ കൂലി 100% കേന്ദ്രമായിരുന്നു നൽകിയിരുന്നത്.  പുതിയ നിയപ്രകാരം ഇത് 60:40 എന്ന രീതിയിലായി (60% കേന്ദ്രം, 40% സംസ്ഥാനം).

    4. ഇനഫ്രാസ്ട്രക്ചർ & ടെക്നോളജി

    നാല് മുൻഗണനാ മേഖലകൾ

  • ജലസുരക്ഷ (കളങ്ങൾ, ജലസേചനം)
  • ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ (റോഡുകൾ, കണക്ടിവിറ്റി)
  • ഉപജീവന ആസ്തികൾ (സ്റ്റോറേജ് സൗകര്യങ്ങൾ, ചന്തകൾ)
  • കാലാവസ്ഥാ വ്യതിയാന പ്രതിരോധം
  • ഡിജിറ്റൽ ട്രാക്കിംഗ് : 'വികസിത് ഭാരത് നാഷണൽ റൂറൽ ഇൻഫ്രാസ്ട്രക്ചർ സ്റ്റാക്ക് വഴി ജി.പി.എസ് (GPS), ജിയോ-ടാഗിംഗ് എന്നിവ ഉപയോഗിച്ച് ആസ്തികൾ നിരീക്ഷിക്കുന്നു.

      5. സുതാര്യതയും ക്രമക്കേട് തടയലും

  • AI ഉപയോഗം : മസ്റ്റർ റോളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഉപോയോഗിക്കുന്നു.
  • ബയോമെട്രിക് ഹാജർ :  വ്യാജ തൊഴിലാളികളെ ഒഴിവാക്കാൻ ബയോമെട്രിക് ഹാജർ നിർബന്ധമാക്കി