ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, ആലപ്പാട്

                         

തൃശ്ശൂർ ജില്ലയിലെ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട പൊതുജനാരോഗ്യ സ്ഥാപനമാണ് ആലപ്പാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം. (Block Family HealthCentre, Alappad).  പ്രാഥമികാരോഗ്യ കേന്ദ്രമായി ആരംഭിച്ച ഈ സ്ഥാപനം പ്രദേശവാസികൾക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ചാഴൂർ, താന്ന്യം, അന്തിക്കാട്, മണലൂർ, അരിമ്പൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്ക് ആരോഗ്യസേവനങ്ങൾ ലഭ്യമാക്കുന്നതിൽ ഈ കേന്ദ്രം പ്രധാന പങ്കുവഹിക്കുന്നു. സാധാരണ രോഗങ്ങൾക്കുള്ള ചികിത്സ, ഇസിജി ഉൾപ്പെടെ വിവിധ  ലാബ് പരിശോധനകൾ, പ്രതിരോധ കുത്തിവെയ്പ്പുകൾ, ഡെൻ്റൽ എക്സറെ ഉൾപ്പെടെ ദന്ത പരിശോധന യൂണിറ്റ്, പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾ, മാതൃ-ശിശു ആരോഗ്യപരിരക്ഷ, രോഗപ്രതിരോധ ബോധവത്കരണം, കൗമാരപ്രായക്കാർക്കുള്ള കൗൺസലിംഗ്  തുടങ്ങിയ പൊതുജനാരോഗ്യ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്ഥാപനത്തിൽ പൊതുജനങ്ങൾക്ക് 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാണ്.

 വിലാസം 

 ആലപ്പാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം

ആലപ്പാട് പി.ഒ, തൃശ്ശൂർ - 680641

ഫോൺ - 0487 227 2107

അന്തിക്കാട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ആലപ്പാട്